നാളെ പെരുന്നാൾ നമസ്‌കാരത്തിന് പോകുമ്പോൾ 10 രൂപയെങ്കിലും ആശ്വാസം ഫണ്ടിന് കരുതിയാൽ കോടികൾ സമാഹരിക്കാമെന്ന് മുസ്ലിം ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ

ദാന ധർമ്മത്തെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന മുസ്ലിം സാമൂഹം നാളെ പെരുന്നാൾ ആഘോഷിക്കുകയാണ്

  പ്രിയപ്പെട്ട മകൻ ഇസ്മായീലിനെ ബലിയർപ്പിക്കാൻ പിതാവ് ഇബ്രാഹീമിനോട് ലോക രക്ഷിതാവായ അല്ലാഹു ആജ്ഞാാപിക്കുന്നതാണ് ബലിപ്പെരുന്നാളിന്റെ അന്ത:സത്ത.ഒട്ടും മടികാടിക്കാതെ ഇഷ്ടപ്പെട്ട മകനെ ബലിയറുക്കാൻ പിതാവ് തയ്യാറായി. അവസാന നിമിഷം ആ പരീക്ഷണത്തിൽ നിന്നും വിജയിച്ച ഇബ്രാഹീമിനോട് ബലി മ്യഗത്തെ അറുക്കാൻ ആവിശ്യപ്പെടുന്നതാണ് ബലിപ്പെരുന്നാളിന്റെ മത വിശ്വാസം.ആ ബലിപ്പെരുന്നാളിന്റെ മുറ്റത്തെത്തി നിൽക്കുന്ന ഘട്ടത്തിലാണ് കേരളത്തെ മുങ്ങി താഴ്‌ത്തിയ മഹാപ്രളയം ഉണ്ടായത്.

പാർപ്പിടവും ,സമ്പത്തും ,കൃഷിയുമെല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി  നാളെ  ഒന്നിച്ചിറങ്ങിയാൽ  കോടികൾ ഉണ്ടാകാൻ കഴിയുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നത്


Post a Comment

Previous Post Next Post
close