ഓട്ടിസം ബാധിച്ച ഉളിയത്തടുക്കയിലെ14 കാരന്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 

കാസര്‍കോട്:
ഓട്ടിസം ബാധിച്ച 14 കാരന്‍ കാരുണ്യത്തിന്റെ അപൂര്‍വ്വ മാതൃകയായി. ഉളിയത്തടുക്ക എസ്.പി. നഗറിലെ അബൂബക്കര്‍ സിദ്ധിഖ്- പി.എ. സക്കീറ ദമ്പതികളുടെ മകന്‍ അബ്ദുല്ല ഷാന്‍ഫറാണ് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായത്. 
ഭിന്നശേഷിയുള്ളതിന് സര്‍ക്കാരില്‍ നിന്ന് ഇതുവരെ കിട്ടിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും പെന്‍ഷന്‍ തുകയും സ്വരൂപിച്ച് 50,000 രൂപയാണ് പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇന്ന് രാവിലെ എസ്.പി. ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസയെ ഏല്‍പ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
close