കേരളത്തിന് സഹായവുമായി ഇതര സംസ്ഥാനങ്ങള്‍; 25 കോടി പ്രഖ്യാപിച്ച് തെലങ്കാന, 20 കോടി നല്‍കി മഹാരാഷ്ട്ര

പ്രളയദുരിതത്തില്‍ മുങ്ങിത്താഴുന്ന കേരളത്തിന് ഇതരസംസ്ഥാനങ്ങളുടെ കൈത്താങ്ങ് തുടരുന്നു. തെലങ്കാന സര്‍ക്കാര്‍ 25 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. കഴിയുന്ന സഹായങ്ങള്‍ കേരളത്തിന് നല്‍കണമെന്ന് അദ്ദേഹം തെലങ്കാനയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


പഞ്ചാബ്, ബീഹാര്‍, കര്‍ണാടക സര്‍ക്കാരുകള്‍ കേരളത്തിന് 10 കോടി നല്‍കുമ്പോള്‍ തമിഴ്‌നാട് അഞ്ചു കോടി രൂപ കൂടി നല്‍കും. രാവിലെ പ്രളക്കെടുതി വിലയിരുത്തിയ പ്രധാനമന്ത്രി കേരളത്തിന് 500 കോടി രൂപ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 20 കോടി രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചു. നേരത്തെ, അഞ്ചു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ തുക അനുവദിക്കാന്‍ ഇന്നു തീരുമാനിക്കുകയായിരുന്നു. കഴിയാവുന്ന സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്നു ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

വടകര സ്വദേശിയായ മഹാരാഷ്ട്ര അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. വാസുദേവന്‍ ആണ് കേരള സര്‍ക്കാരുമാരുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയുടെ ദുരിതാശ്വാസ സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സംസ്ഥാനങ്ങളുടെ സംഭാവനകള്‍

തെലങ്കാന: 25 കോടി
മഹാരാഷ്ട്ര: 20 കോടി
ഉത്തര്‍പ്രദേശ്: 15 കോട്ി
പഞ്ചാബ്: 10 കോടി
കര്‍ണാടക: 10 കോടി
ഹരിയാന: 10 കോടി
ആന്ധ്രപ്രദേശ്: 10 കോടി
ഡല്‍ഹി: 10 കോടി
തമിഴ്നാട്: 10 കോടി
ബിഹാര്‍: 10 കോടി
ഗുജറാത്ത്: 10 കോടി
ഒഡീഷ: അഞ്ചു കോടി
ജാര്‍ഖണ്ഡ്: അഞ്ചുകോടി
ചത്തിസ്ഗഡ്: രണ്ടര കോടി
പുതുച്ചേരി: ഒരുകോടി

Post a Comment

Previous Post Next Post
close