ബലിപെരുന്നാൾ: ജില്ലയിലെ 387 കേന്ദ്രങ്ങളിൽ ഇന്ന് മഴവിൽ സംഘം തക്ബീർ ജാഥ

കാസർകോട്:
ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ സ്മരണകൾ അയവിറക്കുന്ന ബലിപെരുന്നാളിനോടനുബന്ധിച്ച് ഇന്ന് രാത്രി ജില്ലയിലെ 387 കേന്ദ്രങ്ങളിൽ എസ്.എസ്.എഫിന് കീഴിലുള്ള മഴവിൽ സംഘത്തിന്റെ നേതൃത്വത്തിൽ തക്ബീർ ജാഥ നടക്കും.

നഗരങ്ങളും പ്രധാന കവലകളും കേന്ദ്രീകരിച്ചാണ് തക്ബീർ ജാഥ നടക്കുക.

സ്രഷ്ടാവിനു മീതെയായി ഒന്നുമില്ലെന്നും സർവ്വ സൃഷ്ടി ജാലങ്ങളെയും പടച്ചു പരിപാലിക്കുന്നത് അവനാന്നെന്നുമുള്ള സന്ദേശമാണ് തക്ബീർ ജാഥയിൽ മുഴങ്ങുക.
നേരിയ രീതിയിൽ പ്രകൃതിയുടെ താളം തെറ്റുമ്പോൾ  നിസ്സഹായനായിരിക്കാനേ മനുഷ്യന് സാധിക്കുന്നുള്ളൂ.
ജഗന്നിയന്താവിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് പ്രകൃതി ദുരന്തങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.
പ്രകൃതി ദുരന്തത്തിൽ പെട്ട് പ്രയാസമനുഭവിക്കുന്നവർക്ക്  വേണ്ടി പ്രത്യേക പ്രാർത്ഥനയും നടക്കും.

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ
എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ അദ്ധ്യക്ഷത വഹിച്ചു.
ജന.സെക്ര.ജാഫർ സ്വാദിഖ് ആവളം,
ഹാരിസ് ഹിമമി സഖാഫി,
സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ,
കെ.എം.കളത്തൂർ,
അബ്ദുൽ അസീസ് സഖാഫി മച്ചംപാടി,
അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം,
ഷക്കീർ എം ടി പി,
ശിഹാബ് പാണത്തൂർ
ഫാറൂഖ് പൊസോട്ട് സംബന്ധിച്ചു.

Post a Comment

Previous Post Next Post
close