ചോദിച്ചത് 2000 കോടി ;കേരളത്തിന് 500 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി;പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നു


കേരളത്തിന് 500 കോടിയുടെ ഇടക്കാല ആശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2000 കോടി രൂപയാണ് ഇടക്കാല ആശ്വാസമായി കേരളം ആവശ്യപ്പെട്ടിരുന്നത്. പ്രളയ മേഖലകളില്‍ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിക്കുകയും ചെയ്തു. നേരത്തേ, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചറിക്കിയിരുന്നു.

Post a Comment

Previous Post Next Post
close