600 ഗ്രാം കഞ്ചാവുമായി ആദൂരിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആദൂര്‍:
600 ഗ്രാം കഞ്ചാവുമായി ആദൂരിൽ
യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുമ്പള കോയിപ്പാടി പെരാലിലെ മുഹമ്മദ് മുനീര്‍(28)ആണ് അറസ്റ്റിലായത്
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 600 ഗ്രാം കഞ്ചാവുമായി യുവാവിനെ ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ബാബുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ ആദൂര്‍ ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് അറസ്റ്റ്. എക്‌സൈസ് സംഘം വാഹന പരിശോധന നടത്തവെ സംശയം തോന്നി സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവന്‍, സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ. രവീന്ദ്രന്‍, കെ.കെ. അബ്ദുല്‍ സലാം, മുഹമ്മദ് കബീര്‍, ജനാര്‍ദ്ദനന്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

Previous Post Next Post
close