കേരളത്തിന് 700 കോടി സഹായവുമായി യു.എ.ഇ സർക്കാർ

പ്രളയം തകർത്ത കേരളത്തിന് യു.എ.ഇ സർക്കാർ 700 കോടി സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളി വ്യവസായി എം.എ യൂസഫലി വഴിയാണ് ഈ സഹായ വാഗ്ദാനം യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചത്.ഇക്കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരികളോടും നന്ദി അറിയിക്കുന്നു.


പൊതുമേഖല ബാങ്കുകള്‍ പ്രഖ്യാപിച്ച പോലെ വായ്പ മോറട്ടോറിയം നല്‍കുന്നതിന് സ്വകാര്യ ബാങ്കുകളും തയ്യാറാകണം. ദുരിതാശ്വാസ ക്യാംപുകളില്‍ പോയി കുടിശിക പിരിവ് വേണ്ട. വായ്പകള്‍ക്ക് സാവകാശം അനുവദിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാകണം.

ദുരിതാശ്വാസത്തിനുംപുനരധിവാസത്തിനും ബൃഹത്തായ പദ്ധതി തയ്യാറാക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ
മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.

 Post a Comment

Previous Post Next Post
close