ദുരിതക്കടലിൽ നിന്നും 82442 പേരെ രക്ഷപ്പെടുത്തിസംസ്ഥാനത്ത് ആഗസ്റ്റ് 17ന് പകല്‍ 82442 പേരെ രക്ഷപെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആലുവയില്‍ നിന്ന് 71591, ചാലക്കുടിയില്‍ 5550, ചെങ്ങന്നൂരില്‍ 3060, കുട്ടനാട്ടില്‍ 2000, തിരുവല്ലയിലും ആറന്‍മുളയിലുമായി 741 പേരെ രക്ഷിച്ചു.

മേയ് 29 മുതല്‍ ആഗസ്റ്റ് 17 വരെ സംസ്ഥാനത്ത് 324 പേര്‍ മഴക്കെടുതിയില്‍ പെട്ട് മരിച്ചു. ആഗസ്റ്റ് എട്ടു മുതല്‍ 17 രാവിലെ വരെ 164 പേര്‍ മരിച്ചിട്ടുണ്ട്. വൈകുന്നേരം വരെ 70085 കുടുംബങ്ങളിലെ 3,14,391 പേര്‍ 2094 ക്യാമ്പുകളിലുണ്ട്. ക്യാമ്പുകളില്‍ എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസേനാവിഭാഗങ്ങള്‍ക്കൊപ്പം നാലായിരം പോലീസുകാരും 3200 ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

നാവിക സേനയുടെ 46ഉം വായുസേനയുടെ പതിമൂന്നും കരസേനയുടെ 18ഉം കോസ്റ്റ് ഗാര്‍ഡിന്റെ പതിനാറും എന്‍. ഡി. ആര്‍. എഫിന്റെ 21ഉം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വായുസേനയുടെ പതിനാറ് ഹെലികോപ്റ്ററുകളും എന്‍. ഡി. ആര്‍. എഫിന്റെ 79 ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ 403 ബോട്ടുകളും 17ലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Post a Comment

Previous Post Next Post
close