പൊവ്വൽ കൂട്ടായ്മ പ്രവർത്തനം മാതൃകാപരം


പൊവ്വൽ :

ഇത് ഒരുനാട് വെച്ച് നീട്ടിയ കാരുണ്യമാണ്.
അവിടത്തെ യുവാക്കളും കുട്ടികളും മുതിർന്നവരും അവർക്ക് പിന്തുണയും വിഭവങ്ങളുമായി വീട്ടമ്മമാരും കൈകോർത്തപ്പോൾ ഒന്നിച്ചു നിന്നു കാരുണ്യ ഹസ്തങ്ങൾ നീട്ടിയപ്പോൾ പൊവ്വൽ കൂടായ്മയ്ക് സംഭരിക്കാനായത് നാലു ലോഡ് നിറയെ ആവശ്യസാധനങ്ങളും, ഡ്രസ്സ്‌,ക്ലീനിങ് ഐറ്റം തുടങ്ങിയ വസ്തുക്കളും.അരി ആവശ്യ വിഭവങ്ങൾവേറെയും.
ഒരു നാടിന്റെ സമാനതകളില്ലാത്ത കാരുണ്യവിഭവങ്ങളുമായി ദുരിത ബാധിത പ്രദേശങ്ങളിൽ നേരിട്ട് വിതരണം ചെയ്യാൻ 30 ഓളം വൊലെന്റിയർ മാരും ഇന്ന് പുലർച്ചെ വയനാട്ടിലേക്ക് തിരിച്ചു.ഒരു പക്ഷെ മഹല്ല് അടിസ്ഥാനത്തിൽ ഇത്ര വലിയ വിഭവങ്ങൾ ശേഖരിച്ചു അയക്കുന്ന,
ജില്ലയിലെ ഏറ്റവും വലിയ കാരുണ്യപ്രവർത്തനമാണ് ഇത്. മൂന്നുതരം അരികളും
ചായപ്പൊടി
പഞ്ചസാര
പയർ
പരിപ്പ്
റവ
പുളി
മുളക്പൊടി
മല്ലി ഇവയ്ക്കു പുറമെ
നാലോളം ക്ലീനിങ് സാമഗ്രികകൾ
കുടിവെള്ളം എന്ന് വേണ്ട
മെഴുക് തിരിഅടക്കമുള്ള 200 കിറ്റുകൾ
ആണ് തയ്യാറാക്കിയത്.
ഇതിന്റെ പുറമെ തോർത്ത്‌ ,മുണ്ട് ,സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രം,നാപ്കിൻ പാഡ്
നൈറ്റിതുടങ്ങി
അങ്ങനെ ഒരു പാട് സാധനങ്ങൾവേറെയും,
നൂറുകണക്കിന് യുവാക്കൾ 3 രാരാത്രിയും പകലും കൊണ്ട് ശേഖരിച്ചു പാക്ക് ചെയ്തു ദുരിത ബാധിത പ്രദേശത്തെ വീടുകളിൽ നേരിട്ട് വിതരണം ചെയ്യാനാണ് പദ്ധതി. കേരളക്കരയെ പിടിച്ചുലച്ച പ്രകൃതി ദുരന്തത്തെ ജനങ്ങൾ ഒരുമിച്ചു നിന്നു നേരിട്ടപ്പോൾ വഴിമാറിയത് ദുരിതമേഖലയിലെ പട്ടിണി മാത്രമല്ല,ഇന്നലെകളിൽ സമ്പാദിച്ച സർവ്വതുംഇല്ലാതായ ഒരു ജനതയുടെ ആശങ്കയും ഒറ്റപെടലുമാണ്.
അതാണ് പ്രകൃതി ദുരന്തങ്ങൾ കൊടുംനാശം വിതച്ച വയനാട് ജില്ലയിലെ ഉൾപ്രദേശങ്ങളിൽ പ്രളയബാധിതർ നമ്മോട് പറയുന്ന കഥ.ഈ സഹായ പദ്ധതി പൊവ്വൽ മഹല്ല് ജമാഹത് ഖത്തീബ് ഉസ്താദ് ആണ് ഉത്ഘാടനകർമ്മം നിർവഹിച്ചത്.പ്രതേക ഓഫീസും പ്രവർത്തിക്കുന്നുണ്ട്.ഇതിന്റെ വിതരണത്തിനും കോഓർഡിനേഷനും വേണ്ടി
പ്രതേക യൂണിഫോം അണിഞ്ഞ 30 ഓളം സന്നദ്ധ സേവകർ  വയനാട്ടിലേക്ക് തിരിച്ചതും ഒരു നാട് അവരെ പ്രാർത്ഥന പൂർവ്വം യാത്ര അയച്ചതും കാരുണ്യ വഴിയിലെ പുതിയ അനുഭൂതിയാണ്.

Post a Comment

Previous Post Next Post
close