ദുരിതാശ്വാസ നിധിയിലേക് കൈ താങ്ങുമായി മുട്ടം കുനിൽ സ്കൂൾ


കുമ്പള:
കേരള സംസ്ഥാനത്തിലെ പ്രളയ ബാധിതർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് വിഭവങ്ങൾ നൽകി മുട്ടം കുനിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാതൃകയാവുന്നു. വിദ്യാർത്ഥികളും അധ്യാപകരും ശേഖരിച്ച വിഭവങ്ങൾ പ്രിൻസിപ്പൾ തമ്പാൻ നായരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. സംഭരിച്ച വിഭവങ്ങൾ ഉടൻ തന്നെ അർഹതപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കാനുള്ള  ഒരുക്കത്തിലാണ് സ്കൂൾ മാനേജ്‌മെന്റ്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സംരംഭത്തിന് നല്ല പ്രോത്സാഹനം നൽകിയിട്ടുണ്ട് എന്നും സ്കൂൾ പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post
close