ബന്തിയോഡിൽ ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു: രണ്ടുപേർക്ക് ഗുരുതരപരുക്ക്


ബന്തിയോട് :
ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു.

ബന്തിയോട് ടാർഗെക്ക് മുമ്പിൽ വെച്ച്‌ വെള്ളിയാഴ്ച രാത്രി 8.15 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി റമീസ് രാജ് (30) ആണ് മരിച്ചത്.

കര്‍ണാടക ഭാഗത്തേക്ക് പോവുകയായിരുന്ന റമീദ് രാജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


Post a Comment

Previous Post Next Post
close