വാട്‌സ്ആപ്പിന് സുപ്രീം കോടതിയുടെ വിമര്‍ശനം


ഉപയോക്താക്കളുടെ പരാതികള്‍ പരിശോധിക്കാനുളള ഉദ്യോഗസ്ഥനെ നിയമിക്കാത്തതിന് വാട്‌സ്ആപ്പിന് സുപ്രീം കോടതി വിമര്‍ശനം. വാട്‌സ്ആപ്പിനോടും ഐടി മന്ത്രാലയത്തോടും വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നിയമനം ഇല്ലാത്തത് വിവര സാങ്കേതിക വിദ്യാ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ചാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിനെ പണം കൈമാറ്റ ഇടപെടലുകള്‍ തുടങ്ങാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.


Post a Comment

Previous Post Next Post
close