ദുരിതാശ്വാസ നിധിയുമായി മുഹിമ്മാത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളും

പുത്തിഗെ:
കേരളത്തിലെ പ്രയളബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച ദുരിതാശ്വാസനിധി (50,710 രൂപ) പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ ഏറ്റുവാങ്ങി.

ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ചെനിയ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്,  വികസന സമിതി കോര്‍ഡിനേറ്റര്‍ പി ഇബ്‌റാഹിം തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം ടി രൂപേഷ് സ്വാഗതവും സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് മുശ്ഫിഹ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
close