ഉപ്പള ബായാറിൽ ക്രിക്കറ്റ് കളിയെ ചൊല്ലി അക്രമം; യുവാവിന് പരുക്ക്

ഉപ്പള:

ക്രിക്കറ്റ് കളിയെ ചൊല്ലിയുണ്ടായ അക്രമത്തില്‍ യുവാവിന് പരുക്കേറ്റു. ബയാറിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കാര്‍ത്തികിനാണ് (26) പരുക്കേറ്റത്. കാര്‍ത്തികിനെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പൈവളിഗെ ബായാറിലാണ് അക്രമം നടന്നത്. ബായാറിലെ നിതിന്‍ എന്ന യുവാവും കാര്‍ത്തിക്കും തമ്മില്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിതിന്‍ ജോഡ്ക്കല്ലിലുള്ള മൂന്ന് സുഹൃത്തുക്കളുമായി വന്ന് കാര്‍ത്തികിനെ ആക്രമിച്ചത്. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ സംഘത്തെ തടഞ്ഞുവെക്കുകയും മഞ്ചേശ്വരം പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post
close