കേരളത്തിന് വീണ്ടും കേന്ദ്ര സഹായം; കൂ​ടു​ത​ല്‍ അ​രി​യും മ​രു​ന്നും നൽകുംന്യൂദൽഹി: 
കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ അ​രി​യും മ​രു​ന്നും ന​ല്‍‌​കാ​ന്‍ മ​ന്ത്രാ​ല​യ​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഭ​ക്ഷ്യ​വ​കു​പ്പ് 50000 മെ​ട്രി​ക് ട​ണ്‍ അ​രി​യും ഗോ​ത​മ്പും 100 മെ​ട്രി​ക് ട​ണ്‍ പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ളും ന​ല്‍​കും. ഇ​വ തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കും. 22 ല​ക്ഷം ലി​റ്റ​ര്‍ കു​ടി​വെ​ള്ള​വും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​നു ന​ല്‍​കും.

പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം 12,000 ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ​യാ​ണ് ന​ല്‍​കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം 60 ട​ണ്‍ മ​രു​ന്ന് ക​യ​റ്റി അ​യ​ക്കും. ആ​റു മെ​ഡി​ക്ക​ല്‍ സം​ഘ​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്. സ്ഥി​തി സാ​ധാ​ര​ണ നി​ല​യി​ലാ​കും​വ​രെ സേ​ന​ക​ള്‍ കേ​ര​ള​ത്തി​ല്‍ തു​ട​രാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. പു​ത​പ്പു​ക​ളും കി​ട​ക്ക​വി​രി​ക​ളും അ​ട​ക്കം പ്ര​ത്യേ​ക ട്രെ​യി​ന്‍‌ കേ​ര​ള​ത്തി​ലെ​ത്തും. 

Post a Comment

Previous Post Next Post
close