എസ്.കെ.എസ്.എസ്.എഫ് ആലൂർ യൂണിറ്റ് ദുരിതാശ്വാസഫണ്ട് കൈമാറി

ആലൂർ:
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രളയബാധിതർക്കു വേണ്ടി ആലൂർ ശാഖാ എസ്.കെ.എസ്.എസ്.എഫ് ശേഖരിച്ച ദുരിതാശ്വാസഫണ്ട് ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീൻ ആലൂർ ചെർക്കള മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂറിന് കൈമാറി.
ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മഷൂദ് മിത്തൽ സ്വാഗതം പറഞ്ഞു ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് ട്രഷറർ മുഹമ്മദ് കുഞ്ഞി എ ഉദ്ഘാടനം ചെയ്തു
ശാഖാ ട്രഷറർ ബി.കെ സിദ്ധീഖ്, അബ്ദുൾ ഖാദർ കോളോട്ട്, അസിസ് എം.എ, സഹൽ എ കെ ,ഇർഷാദ് മീത്തൽ, അബ്ദുൾ ഖാദർ എം.എ, ഉബൈദ് ബി.കെ, റഷീദ് തായത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
close