പ്രളയബാധിത പ്രദേശത്തേക്ക് ബംബ്രാണ ഒലീവ് കൂട്ടായ്മയുടെ കൈതാങ്ങ്


ബംബ്രാണ:
കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയം മൂലം ദുരിതമനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലേക് ബംബ്രാണ ഒലീവ് ആർട്സ് & സ്പോട്സ് ക്ലബ്ബ് ഭക്ഷണ വിഭവങ്ങൾ ഉൾപ്പടെ അവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന മൂന്ന് വണ്ടികളുമായി പുറപ്പെട്ടു കായിക രംഗങ്ങളിൽ ജില്ലയിൽ തന്നെ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നതോടൊപ്പം ജീവകാരുണ്യ രംഗത്ത് നാട്ടിലെ നിറസാനിധ്യമായ ഒലീവ് വീട് വീടാന്തരം കയറി ഇറങ്ങിയും കടകളിൽ നിന്നും മറ്റും സമാഹരിച്ച ലക്ഷം രൂപയോളം വിലവരുന്ന വിഭവങ്ങളും പുത്തനുടുപ്പകളും ഇതിൽ ഉൾപ്പെടും ക്ലബ്ബ് പ്രിസിഡണ്ട് ഷാജഹാൻ നമ്പിടി, മുൻ സെക്രട്ടറി ബിടി മൊയ്തീൻ, സുൽത്താൻ സാബിത്ത് ,ഷവാബ് ചപ്പ, ആബിദ് ബംബ്രാണ, ഖാലിദ്, ഇർഫാൻ, മൊയ്തീൻ സാഗ്, ഹനീഫ് പുളളി എന്നിവർ പ്രളയ ബാധിത പ്രദേശത്തേക് പോയിട്ടുണ്ട് കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫിന്റെ നേതൃത്വത്തിൽ നാട്ട്കാരും ക്ലബ്ബ് അംഗങ്ങളും യാത്രയപ്പ് നൽകി

Post a Comment

Previous Post Next Post
close