ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത : പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി


വാട്ട്സ്സ ആപ്പിലും ഫെസ്ബുക്കിലും വെള്ളപ്പൊക്ക ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

വാട്ട്‌സ് ആപ്പിൽ ലഭിച്ച പല സന്ദേശങ്ങളും മറ്റും അന്വേഷിച്ച് സ്ഥലത്ത് എത്തിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. ഇത് ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെടുന്നവരുടെ വിലപ്പെട്ട സമയം കളയുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.


Post a Comment

Previous Post Next Post
close