ആശ്വാസ ഫണ്ട് പിരിവ്: നിർബന്ധിത പണപ്പിരിവും വിഭവസംഭരണവും നിർത്തണം -കളക്ടർ

കാസർകോട്: 

ദുരിതാശ്വാസത്തിന്റെ പേരിലുള്ള നിർബന്ധിത പണപ്പിരിവും വിഭവസംഭരണവും നിർത്തണമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു നിർദേശിച്ചു. ചിലവ്യക്തികളും സ്വകാര്യസംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ നിർബന്ധിത പണപ്പിരിവും സാധന സാമഗ്രികളുടെ സംഭരണവും നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. അവർ ഉടൻ ഇതിൽനിന്ന്‌ പിന്മാറണമെന്നും കളക്ടർ ആവശ്യപ്പെട്ടു. ജീവകാരുണ്യപ്രവർത്തനങ്ങൾ നിർബന്ധിതമാർഗങ്ങളിലൂടെ ചെയ്യിക്കേണ്ടതല്ല. ദുരിതാശ്വാസ പ്രവർത്തനത്തിന് സംഭാവനകളും വിഭവങ്ങളും നൽകാൻ സന്മനസ്സുള്ളവർക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കാസർകോട് ഗവ. കോളേജ്, തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക്, പടന്നക്കാട് കാർഷിക കോളേജ് എന്നിവിടങ്ങളിലെ സമാഹരണ കേന്ദ്രങ്ങളിൽ നൽകാമെന്നും കളക്ടർ അറിയിച്ചു.


Post a Comment

Previous Post Next Post
close