വെള്ളമൊഴിഞ്ഞ വീടുകളില്‍ ഭീഷണിയായി പാമ്പുകള്‍: പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍വെള്ളം ഇറങ്ങിയാല്‍ ഉടന്‍ തന്നെ വീട്ടില്‍ ചെല്ലാനുള്ള തയ്യാറെടുപ്പിലാണ് മിക്ക ജനങ്ങളും. എന്നാല്‍ ഇഴജന്തുക്കള്‍ വീടുകളിലും മറ്റും ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ സൂക്ഷിക്കണം. പാമ്പു കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

വെള്ളമൊഴിഞ്ഞുപോയ വീടുകള്‍ വൃത്തിയാക്കുമ്പോള്‍ കരുതലെടുക്കണം. വെള്ളക്കെട്ടുകളിലും വെള്ളം കയറിയ കെട്ടിടങ്ങള്‍ക്കുള്ളിലും പാമ്പുകള്‍ ധാരാളമുണ്ടാവും.

എല്ലാ പാമ്പുകളും വിഷമുള്ളവയല്ല. വിഷമുള്ള പാമ്പുകള്‍ക്ക് ത്രികോണാകൃതിയിലുള്ള തലയാണ്.

പാമ്പുകടിയേറ്റാല്‍ ആ വ്യക്തിയെ സമാധാനിപ്പിക്കണം. ഭയപ്പെടുത്തരുത്. ഭയപ്പെട്ടാല്‍ വിഷം ശരീരത്തില്‍ എളുപ്പം വ്യാപിക്കും.

പാമ്പുകടിയേറ്റ വ്യക്തിയെ നടക്കാനോ ഓടാനോ അനുവദിക്കരുത്.

കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തില്‍ കിടത്തുക.

മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

അണുവിമുക്തമാക്കിയ ബാന്‍ഡേജോ തുണിയോ ഉപയോഗിച്ച് മുറിവ് കെട്ടണം. മുറുക്കിക്കെട്ടരുത്. ഒരു വിരല്‍ ഇറങ്ങാവുന്ന അയവില്‍ മാത്രം തുണി കെട്ടുക.

മുറിവുള്ള ഭാഗം കത്തിയോ മറ്റോ ഉപയോഗിച്ച് വലുതാക്കരുത്.

മുറിവിലെ വിഷം വായ ഉപയോഗിച്ച് വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എത്രയുംവേഗം ആശുപത്രിയില്‍ എത്തിക്കുക.

വിഷചികിത്സയുള്ള ആശുപത്രികള്‍ക്ക് മുന്‍ഗണന നല്‍കുക.

കഴിയുമെങ്കില്‍ ഏതിനം പമ്പാണ് കടിച്ചതെന്ന് തിരിച്ചറിയിക്കാന്‍ ശ്രമിക്കുക.

പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുക. ഇതുകണ്ടാല്‍ അനുയോജ്യമായ ചികിത്സ നല്‍കാനാവും.

ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വ്യാജസന്ദേശങ്ങളെ അവഗണിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. വേണുഗോപാലന്‍ പി.പി.

ഹെഡ്, എമര്‍ജന്‍സി മെഡിസിന്‍

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍

Post a Comment

Previous Post Next Post
close