നന്മയായി വീണ്ടും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ദുരിതബാധിതര്‍ക്കുവേണ്ടി സമാഹരിച്ചത് ടണ്ണ് കണക്കിന് സാധനങ്ങള്‍

മഞ്ചേശ്വരം:(www.snewskasaragod.com)
നന്മയോട് ചേര്‍ന്ന് നില്‍ക്കുന്ന പരിപാടികളുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വീണ്ടും അതിശയിപ്പിക്കുന്നു. സാധാരണ പദ്ധിതകള്‍ക്കും പദ്ധതിനിര്‍വ്വഹണങ്ങള്‍ക്കുമപ്പുറം ജനോപകാര പ്രദമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ച അംഗീകാരം നേടിയ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം.അഷറഫിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് വേണ്ടി സമാഹാരിച്ചത് ടണ്ണ് കണക്കിന് സാധനങ്ങളാണ്.  അതിന്റെ ആദ്യ ലോഡ് കണ്ടയ്‌നര്‍ ഇന്ന്(ഞായറാഴ്ച്ച) വയനാട്ടിലേക്ക് പുറപ്പെട്ടു. ഇനി നരിവധി ലോഡ് സാധനങ്ങള്‍ വയനാട്ടിലേക്കും മറ്റു ജില്ലകളിലേക്കും ദുരിതബാധിതരെ തേടി പോകും.
നാടുനീളെ സഹായ ഹസ്തങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ദുരിതമുണ്ടായ എന്ന് കേട്ട ഉടനെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ദുരിതബാധിതര്‍ക്കുവേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും അതിന് വേണ്ടി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. അല്‍ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചതെന്നും ഈ നന്മ തന്നെയാണ് കേരളത്തിന്റെ ഏറ്റവും വലിയ  വിജയമെന്നും അഷറഫ് കൂട്ടിച്ചേര്‍ത്തു.
ദുരിതബാധിത മേഖല നേരിട്ട് സന്ദര്‍ശിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി അദ്ദേഹം വയനാട്ടിലേക്ക് പുറപ്പെട്ടു. നേരത്തെ വീടിനുള്ളില്‍ ഒറ്റപ്പെട്ടുപ്പോയ അംഗപരിമിതരേയും ബുദ്ധിമാന്ദ്യമുള്ളവരെയും പങ്കെടുപ്പിച്ച്  വിവിധ ക്യാമ്പുകളും വിനോദ സഞ്ചാരങ്ങളും സംഘടിപ്പിക്കുക വഴി പ്രസിഡണ്ടും അഷറഫും ബ്ലോക്ക് പഞ്ചായത്തും ജനങ്ങളുടെ കയ്യടി നേടിയിരുന്നു. വേറിട്ട പരിപാടികളുമായി മുന്നേറുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം പരക്കെ പ്രശംസിക്കപ്പെട്ടു. ദുരന്തമുഖത്തേക്ക് ഒരു പഞ്ചായത്ത് നേരിട്ട് വിഭവസമാഹരണം നടത്തുന്നത് കേരളത്തില്‍ അപൂര്‍വ്വമാണ്.
സാധന സാമഗ്രികളുമായുള്ള ആദ്യ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വ്വഹിച്ചു. പ്രസിഡണ്ട് എ.കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മമത ദിവാകര്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, മംഗൾപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്ദിയോട്, ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവർ, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ കെ ആർ ജയാനന്ദ, മിസ്ബാന, ഹസീന ഹമീദ്, മംഗൾപാടി ഗ്രാമ പഞ്ചായത്ത്‌സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുസ്തഫ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്താർ എ, കെ എം കെ അബ്ദുൽ റഹ്‌മാൻ ഹാജി, അബ്ദുല്ല ഗുഡ്ഡകേറി ടി എ മൂസ, എം അബ്ബാസ്, പി എച്ച് അബ്ദുൽ ഹമീദ്, യു എ കാദർ, എം ഹരിചന്ദ്ര, എം ബി യൂസഫ്,  ഷുക്കൂർ ഹാജി, മൊയ്‌ദീൻ പ്രിയ, അബ്ദുല്ല കജ,  യൂസഫ് ഉളുവാർ, ഗോൾഡൻ റഹ്‌മാൻ, ഐ ആർ ഡി പി ഇബ്രാഹിം, ദയകറ മാട, ജയരാം മജ്‌ബൈൽ, സിദ്ദീഖ് മഞ്ചേശ്വരം,  പ്രശാന്ത് കനില, ഇദ്‌രീസ് മറ്റു സാമൂഹിക സാംസ്കാരിക ആശംസകൾ നേർന്നു, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് സെക്രട്ടറി കെ അബ്ദുല്ല നന്ദി പ്രകാശനം നടത്തി.

Post a Comment

Previous Post Next Post
close