മഴക്കെടുതി: ജില്ലയില്‍ മൂന്ന് വിഭവസമാഹരണ കേന്ദ്രങ്ങള്‍;പരമാവധി സഹായം നല്‍കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് :
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നുളള സാധനസാമഗ്രികള്‍ ശേഖരിക്കുന്നതിനായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് വിഭവ സംഭരണ കേന്ദ്രങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. കാസര്‍ഗോഡ് ഗവ: കോളേജ്,പടന്നക്കാട് കാര്‍ഷിക കോളേജ്,തൃക്കരിപ്പൂര്‍ ഗവ:പോളി ടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിലാണ് വിഭവ സമാഹരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവ കൂടാതെ മംഗലാപുരം ഭാഗത്ത് നിന്നുളളവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നതിനായി മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തില്‍ ഒരു സബ്-സെന്ററും പ്രവര്‍ത്തന സജ്ജമാക്കി്. എല്ലാവരും പരമാവധി സഹായം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി സജിത് ബാബു അഭ്യര്‍ത്ഥിച്ചു..


പുതിയ വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍,വിവിധയിനം മരുന്നുകള്‍, പുതിയ പാത്രങ്ങള്‍, ബിസ്‌കറ്റ്,റസ്‌ക്ക്,കേക്ക്,മുതലായ പെട്ടെന്ന് പഴകിപ്പോകാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട വസ്തുക്കള്‍ മാത്രമാണ് ശേഖരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 24 മണിക്കുറും ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പണമായോ,ചെക്ക് ആയോ,ഡി.ഡി.ആയോ സംഭാവനകള്‍ നല്‍കാവുന്നതാണ്. പണമായി നല്‍കുന്ന സംഭാവനകള്‍ക്ക് കൃത്യമായ കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്.

കളക്ഷന്‍ സെന്ററുകളുടെ ബന്ധപ്പെട്ട വിവരങ്ങള്‍ ചുവടെ-ഗവ.കോളേജ് കാസറഗോഡ്,വി.ശ്രീകുമാര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍-9446075557, പടന്നക്കാട് കാര്‍ഷിക കോളേജ്,എ.പവിത്രന്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍-9497604200, ഗവ.പോളി ടെക്‌നിക്ക് തൃക്കരിപ്പൂര്‍, ഇ.വി.വിനോദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍-8547605905

Post a Comment

Previous Post Next Post
close