ദുരിതാശ്വാസ ക്യാമ്പില്‍ കോണ്ടം വേണമോ എന്ന്?; മലയാളിയെ ലുലുവില്‍ നിന്നും പിരിച്ചുവിട്ടു


പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ പാർപ്പിക്കുന്നക്കുന്ന ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്ക് കോണ്ടം വേണമോ മലയാളി യുവാവ്. കോഴിക്കോട് നരിക്കുനിക്കാരനായ രാഹുൽ സിപി പുത്തലത്താണ് വിവാദപരമായ ചോദ്യം ചോദിച്ചത്.​ഒമാനിലിലെ ലുലുവിൽ ജോലിനോക്കിയിരുന്ന ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

സംഭവം വിവാദമായതോടെ ഇക്കാര്യ വിശദീകരണവുമായി രാഹുൽ എത്തിയിരിക്കുകയാണ്.കഴിഞ്ഞദിവസം കേരളത്തിലുണ്ടായ സംഭവങ്ങളെ കുറിച്ച് എന്റെ ഫേസ്ബുക്ക് പേജിൽ ഒരു ന്യൂസ് വന്നിരുന്നു.ആ പോസ്റ്റിനു താഴെ തന്റെ ഭാ​ഗത്തു നിന്നും തെറ്റായ രീതിയിൽ ഒരു കമന്റ് ഉണ്ടായി. ആ സംഭവം കാരണം തന്റെ സുഹൃത്തുക്കളും അല്ലാത്തവരുമായ ഒരുപാടുപേർ തന്റെ ഫേസ്ബുക്ക് പേജിൽ വന്ന് തെറിവിളിക്കുന്നുവെന്ന് രാഹുൽ വ്യക്തമാക്കുന്നു.

തന്റെ തെറ്റിന് മാപ്പ് ചോദിക്കുന്നു. ഈ കമന്റ് ഇട്ടസമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്ന് യുവാവ് തുറന്നു സമ്മതിക്കുന്നു. താൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഇപ്പോൾ ബോധ്യമായിരിക്കുന്നു. ഇനി ഒരു വിവാദപരമായ നീക്കവും നടത്തില്ലെന്ന് രാഹുൽ വീഡിയയോയിലൂടെ വ്യക്തമാക്കുന്നു. ഈ കോട്ടിട്ട സംഘി .. മിക്കവാറും ലുലുവിൽ കോട്ട് അധികകാലം ഇടേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും .ഈ പറഞ്ഞത് പണ്ട് ആ അച്ഛനും അമ്മയും ഉപയോഗിച്ചിരുന്നെങ്കിൽ നന്നായേനെ .. എന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നു.


Post a Comment

Previous Post Next Post
close