ജില്ലയിൽ കവര്‍ച്ചാ സംഘം തമ്പടിച്ചതായി സൂചന; പൊതുജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്‌:

ഓണം-ബക്രീദ്‌ ആഘോഷങ്ങള്‍ക്കിടയില്‍ വലിയ കവര്‍ച്ചകള്‍ ലക്ഷ്യമിട്ട്‌ കവര്‍ച്ചാ സംഘം ജില്ലയിലെത്തിയതായി പൊലീസിനു സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന്‌ ജില്ലാ പൊലീസ്‌ ചീഫ്‌ ഡോ. എ ശ്രീനിവാസന്‍ ജാഗ്രതയ്‌ക്കു നിര്‍ദ്ദേശം നല്‍കി. രാത്രികാല പട്രോളിംഗ്‌ ശക്തമാക്കാനും അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളും മറ്റും നിരീക്ഷിക്കാനും പ്രത്യേക നിര്‍ദ്ദേശം നല്‍കി. അതാത്‌ പൊലീസ്‌ സ്റ്റേഷനുകളിലേയ്‌ക്കാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌.

Post a Comment

Previous Post Next Post
close