എസ് ന്യൂസ് വാർത്ത ഫലം കണ്ടു മംഗൽപാടി ജനകീയവേദി ഒരുക്കിയ കൗണ്ടറിലേക്ക് സഹായങ്ങൾ ഒഴുകിയെത്തി

ഉപ്പള :
സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മംഗൽപ്പാടി ജനകീയ വേദി ഇന്നെല മുതൽ ഉപ്പളയിൽ  തുറന്ന  സഹായ കൗണ്ടറിലേക്ക് സുമനസ്ക്കരുടെ സഹായം ഒഴുകിയെത്തി.
ഉപ്പളയിലെ വസ്ത്ര വ്യാപാരികളുടെ സഹകരണം വളരെ മാതൃകാപരമാണ്.
പുത്തൻ  വസ്ത്രങ്ങൾ നൽകി വസ്ത്ര വ്യാപാരികൾ സഹകരണം തുടരുകയാണ്.ഏത് ആവശ്യത്തിനും തുറന്ന മനസ്സോടെ സഹകരിക്കുന്ന വ്യാപാരികളാണ് ഈ ദൗത്യത്തിനും മാതൃകയായത്. സെവൻ ലൗസ് ജനപ്രിയ ക്ലബും  വൻ വസ്ത്ര ശേഖരവുമായി ടെന്റിലെത്തി.
  അത്യാവശ്യത്തിന് വസ്ത്രങ്ങൾ കിട്ടിയത് കൊണ്ട്   ഇനിയുള്ള 2 ദിവസം  വെള്ളവും, പാക്കറ്റ് ഭക്ഷണങ്ങളും,പുതിയ അടി വസ്ത്രങ്ങളും,സോപ്പ്,മെഴുക് തിരി പോലോത്ത സാധനങ്ങൾ കൊണ്ട് വന്ന് സഹകരിക്കണമെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്.

Post a Comment

Previous Post Next Post
close