ബദിയഡുക്കയില്‍ നീല ചിത്രം കാണിച്ച് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പതിനാലുകാരിയെ പീഡിപ്പിച്ചു


ബദിയടുക്ക;
എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ജോലിക്കു നിര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ ഗള്‍ഫുകാരനും ഭാര്യയ്‌ക്കും എതിരെ ബദിയഡുക്ക പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്തു. ജോലിക്കു നിര്‍ത്തിയ മാതാവിനെതിരെ ജുവനൈല്‍ ആക്‌ട്‌ പ്രകാരവും കേസെടുത്തു. ബദിയഡുക്കയ്‌ക്കു സമീപത്തെ ഗള്‍ഫുകാരന്‍ അബൂബക്കര്‍ (46), ഭാര്യ സുഹ്‌റാബി (39) എന്നിവര്‍ക്കെതിരെയാണ്‌ പോക്‌സോ പ്രകാരം കേസെടുത്തത്‌. പതിമൂന്നുകാരിയായ പെണ്‍കുട്ടി 2015 മുതല്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ ജോലിക്കാരിയാണ്‌. അവിടെ താമസിച്ചാണ്‌ സ്‌കൂളില്‍ പോയിരുന്നത്‌.
ഇതിനിടയില്‍ അബൂബക്കര്‍ ഗള്‍ഫില്‍ നിന്നെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു ചൈല്‍ഡ്‌ ലൈന്‍ ബദിയഡുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രികാലത്ത്‌ സുഹ്‌റാബി പെണ്‍കുട്ടിയെ തന്റെ അരികില്‍ കിടത്തി ശാരീരികമായി ഉപദ്രവിച്ചതായും പരാതിയില്‍ വ്യക്തമാക്കി. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ ലൈനിനെ വിവരം അറിയിക്കുകയും അവരെത്തി കുട്ടിയില്‍ നിന്നു മൊഴിയെടുത്തപ്പോഴാണ്‌ ദമ്പതികളുടെ പീഡന വിവരം പുറത്തായത്‌. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേയ്‌ക്കു മാറ്റി.

Post a Comment

Previous Post Next Post
close