എൻ.വൈ.എൽ കാഞ്ഞങ്ങാട് മണ്ഡലം വാഹന പ്രചരണ ജാഥ നടത്തി

കാഞ്ഞങ്ങാട് :
'വർഗ്ഗീയ വാദികൾ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യം ഉയർത്തി എൻ.വൈ.എൽ സംസ്ഥാന കമ്മിററി ഒക്ടോബർ രണ്ടിനു കാസർഗോഡ്‌ വെച്ചു നടത്തുന്ന ഫ്ലാഗ് മാർച്ചിന്റെ പ്രചരണാർത്ഥം കാഞ്ഞങ്ങാട് മണ്ഡലം കമ്മിററി വാഹന പ്രചരണ ജാഥ നടത്തി. ജാഥ ക്യാപ്റ്റൻ ഇബ്രാഹിം പടന്നക്കാടിനു പതാക കൈമാറി ഐ.എൻ.എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ഉദ്‌ഘാടനം നിർവ്വഹിച്ചു. പടന്നക്കാടു നിന്നും നിരവധി ബൈക്കുകളുടെയും , കാറുകളുടെയും അകമ്പടിയോടെ തുടങ്ങിയ ജാഥ തീരദേശ മേഖലയിൽ കൂടി നഗരത്തിൽ പ്രവേശിച്ചു ചിത്താരിയിൽ സമാപിച്ചു . ഐ .എൻ .എൽ നേതാക്കളായ ബിൽടെക് അബ്ദുളള , ശഫീഖ് കൊവ്വൽപ്പള്ളി , സി എച്ച് ഹസ്സൈനാർ , സഹായി ഹസൈനാർ , കെ .സി മുഹമ്മദ്‌ കുഞ്ഞി , ഹമീദ് മുക്കൂട് , ഗഫൂർ ബാവ , എൻ വൈ എൽ ജില്ല വൈസ് പ്രസിഡന്റ് റാഷിദ് ബേക്കൽ , ജില്ല കൗൺസിൽ അംഗം ഖലീൽ പുഞ്ചാവി തുടങ്ങിയവർ സംസാരിച്ചു .

Post a Comment

Previous Post Next Post
close