അബ്ദുല്ല ചൂരി സാഹിബ് ഐ.എൻ.എല്ലിന്റെ കർമ്മയോഗി; അസീസ് കടപ്പുറം

കാസർകോട്;
    കഴിഞ്ഞ ദിവസം നിര്യാതനായ ഐ.എൻ.എൽ മധൂർ പഞ്ചായത്ത് കൗൺസിൽ അംഗവും പ്രമുഖ വ്യാപാരിയുമായ അബ്ദുല്ല ചൂരി സാഹിബ് ഐ.എൻ.എല്ലിന്റെ കർമ്മയോഗിയാണ് വലിയ വ്യാപാരിയായി സമൂഹത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനാണെന്ന് ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം അനുശോചന കുറിപ്പിൽ പറഞ്ഞു.

മരണം വരെ ആദർശം മുറുകെ പിടിച്ചു പാർട്ടിയോടപ്പം നിന്നു. മുമ്പും പിമ്പുമുണ്ടായ സഹപ്രവർത്തകൻ മാർ പാർട്ടി വിട്ടു പോയിട്ടും പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയോടപ്പം നിന്നു, ധീരതയോട് മുന്നോട്ട് ഞാൻ പിന്നിലുണ്ടാകും എന്ന അദ്ധേഹത്തിന്റെ വാക്കുകൾ മനസ്സിൽ തങ്ങിനിൽക്കുന്നു. പാർട്ടി നേതൃത്വനിരയിൽ വരാതെ കർമ്മയോഗിയായി ആദർശംമരണം വരെകാത്തു സൂക്ഷിച്ച പൊതുപ്രവർത്തകനാണ് അബ്ദുല്ല ചുരിയെന്ന് അസീസ് കടപ്പുറം പറഞ്ഞു.

Post a Comment

Previous Post Next Post
close