പെരിയയിലെ കേന്ദ്ര സർവകലാശാലയിലെ അഴിമതിക്കെതിരെ എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

പെരിയ: 
രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് കേന്ദ്ര സർവകലാശാലയിൽ വി.സി.യും പ്രൊ വി.സി.യും രജിസ്ട്രാറും നടപടി സ്വീകരിക്കുന്നതെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് കുറ്റപ്പെടുത്തി. അഴിമതിക്കെതിരേ കേന്ദ്ര സർവകലാശാല കാമ്പസിന് മുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമനങ്ങളിലും നിർമാണപ്രവർത്തനങ്ങളിലും നടന്ന അഴിമതി പുറത്തുകൊണ്ടുവരാൻ എ.ഐ.വൈ.എഫ്. നിയമപോരാട്ടത്തിന് ഇറങ്ങും. സർവകലാശാലയിൽ നടന്ന ആഭ്യന്തര അന്വേഷണത്തിൽ സത്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. ഇവ മൂടിവെക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡൻറ് ബിജു ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അനിത രാജ്, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ നേതാക്കളായ മുകേഷ് ബാലകൃഷ്ണൻ, ധനീഷ് ബിരിക്കുളം, പ്രകാശൻ പള്ളിക്കാപ്പിൽ, എം.സി.അജിത്ത് തുടങ്ങിയവർ സംസാരിച്ചു. പെരിയ കേന്ദ്രീകരിച്ച് നടന്ന യുവജന മാർച്ചിന് ഹരിദാസ് പെരുമ്പള, രാഗേഷ് രാവണീശ്വരം, ഗിരീഷ് പാണംതോട് തുടങ്ങിയവർ നേതൃത്വമേകി.

Post a Comment

Previous Post Next Post
close