സ്നേഹപൂർവം ബിസിക്കറ്റ് നല്‍കി കൊള്ള:കാസര്‍കോട്ടെത്തിയപ്പോഴേക്ക് ബോധം തെളിഞ്ഞെങ്കിലും യാത്രക്കാരന്റെ സ്വര്‍ണവും പണവും കവര്‍ന്നുകാസര്‍കോട് (www.snewskasaragod.com): ട്രെയിനില്‍ യാത്രക്കാരെ മയക്ക് ബിസ്‌ക്കറ്റ് നല്‍കി കൊള്ള. മുംബൈയില്‍ നിന്നും വരികയായിരുന്ന യുവാവിന്റെ സ്വര്‍ണവും പണവും കൊള്ളയടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാലക്കാട് അകത്തേതറ സ്വദേശി അരുണാണ് കൊള്ളയടിക്കപ്പെട്ടത്. ഒന്നര പവന്‍ സ്വര്‍ണം, 2,000 രൂപ, വാച്ച്, എ.ടി.എം കാര്‍ഡും മറ്റും അടങ്ങുന്ന പേഴ്സ് എന്നിവയാണ് നഷ്ടപ്പെട്ടത്. 

ഏതാനും ദിവസം മുമ്പ് ജോലി തേടി മുംബൈയിലേക്ക് പോയതായിരുന്നു അരുണ്‍. ജോലി ശരിയാകാത്തതിനെ തുടര്‍ന്ന് ഹാപ്പാ എക്സ്പ്രസില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിന്‍ ഗോവയിലെത്തന്നതിന് മുമ്പ് ട്രെയിനിലെ ഒരു യാത്രക്കാരന്‍ പരിചയപ്പെട്ടിരുന്നു. അതിനിടെ ഇയാള്‍ അരുണിന് സ്നേഹപൂര്‍വം ബിസ്‌ക്കറ്റ് നല്‍കുകയായിരുന്നു. ഇതോടെ ബോധം നഷ്ടപ്പെട്ടതായി അരുണ്‍ പറയുഞ്ഞു. രാവിലെ ഒമ്പത് മണിയോടെ ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ബോധം വീണ്ടുകിട്ടിയത്. അരുണ്‍ ആര്‍.പി.എഫിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍.പി.എഫാണ് അവശനിലയിലായ യുവാവിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചത്.

Post a Comment

Previous Post Next Post
close