ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനിൽ വൻഅഴിമതി നടത്തിയ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കേരളാ ക്രിക്കറ്റ്‌ താരം

കാസറഗോഡ് :
കേരളാക്രിക്കറ്റ്‌ അസോസിയേഷന്റെ തിരുമാനങ്ങൾക്കും ഭരണഘടനക്കും വിരുദ്ധമായി ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനെ തെറ്റിദ്ധരിപ്പിച്ചു ഫണ്ട്‌ തിരിമറി നടത്തി ലാഭേച്ചയോടെ സ്വന്തം കച്ചവട സ്ഥാപനത്തിൽ നിന്നും  വഴിവിട്ടു ക്രിക്കറ്റുപകരണങ്ങൾ വാങ്ങിച്ചു കൂട്ടുകയും അനധികൃതമായി സ്വന്തം കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിച്ചു ഇതിനു വഴിയൊരുക്കിയ കെ സി എ ക്കും ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനും ലക്ഷങ്ങൾ നഷ്ടമുണ്ടാക്കിയ  ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി ടി എച്ച് മുഹമ്മദ് നൗഫലിനെ തൽസ്ഥാനത്തിൽ നിന്നും പുറത്താക്കി ക്രിമിനലായും സിവിലായും അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കേരളാ ക്രിക്കറ്റ്‌ താരവും ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷനിലെ രജിസ്‌ട്രേഡ് കളിക്കാരനുമായ മുഹമ്മദ്‌ അലി ഫത്താഹ് കെ സി എ സെക്രട്ടറിക്കും കെ സി എ ഓംബുഡ്‌സ്മാനും  ബി സി സി ഐ- സി.ഒ. എ വിനോദ് റായിക്കും പരാതി നൽകി.

Post a Comment

Previous Post Next Post
close