മുഹമ്മദ് ഫവാസ് നമ്മുടെ കൗമാരങ്ങൾക്ക് മാതൃകയാകട്ടെ

ചിത്താരി:(www.snewskasaragod.com)

നോർത്ത് ചിത്താരി അസീസിയ അറബിക് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് കളനാട് സ്വദേശിയായ മുഹമ്മദ് ഫവാസ് പരിശുദ്ധ ഉംറ നിർവഹിക്കാൻ പുറപ്പെടാനിരിക്കുകയാണ് ഈ ആത്മീയ വിദ്യാർത്ഥി.
15 വയസ് മാത്രം പ്രായമുള്ള ഫവാസ് രണ്ടു വർഷം റമദാനിൽ വിവിധ പള്ളികളിൽ ഉർദി പറഞ്ഞും ബന്ധുക്കൾ നൽകിയ പെരുന്നാൾ കൈ നീട്ടവും സമാഹരിച്ചാണ് ഉംറക്കാവശ്യമായ പണം കണ്ടെത്തിയത്.കൗമാര പ്രായത്തിലെ സമ്പാദ്യങ്ങൾ ബൈക്കും മൊബൈലും സ്വന്തമാക്കാനും അടിച്ചു പൊളിക്കാനും ഉപയോഗിക്കുന്ന നമ്മുടെ കൗമാരങ്ങൾക്കിടയിൽ വേറിട്ടൊരു മുദ്രയാവുകയാണ് ഫവാസ്.
കഅബ കാണാനും മുത്ത് റസൂലിന്റെ ചാരത്തണയാനും കുഞ്ഞുന്നാളിലേ ഉള്ള അഭിലാഷമാണത്രെ ഈ മാതൃകാപരമായ യജ്ഞത്തിന് ഫവാസിനെ പ്രേരിപ്പിച്ചത്
ഇന്നലെ മഗ്രിബ് നമസ്കാരാനന്തരം നോർത്ത് ചിത്താരി ഖിള്ർ ജമാ അത് കമ്മിറ്റി ഫവാസിന് യാത്രയയപ്പ് നൽകി .ഫവാസിന് മഖ്ബൂലായ ഉംറയും മര്ലിയായ സിയാറത്തും നടത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ.നമുക്കും സ്വീകാര്യമായ ഹജ്ജും ഉംറയും നിർവഹിക്കാനുള്ള സൗഭാഗ്യം നാഥൻ കനിഞ്ഞേകട്ടെ.നമ്മുടെ കൗമാരങ്ങൾക്ക് ഫവാസ് ഒരു മാതൃകയാകട്ടെ...

This post

First appeared from snewskasaragod

Post a Comment

Previous Post Next Post
close