മലയോരഹൈവേ നിർമാണം വേഗത്തിലാക്കണം -ആർ.എസ്.പി.

പടുപ്പ്:

 നിർദിഷ്ട മലയോര ഹൈവേ നിർമാണം വേഗത്തിലാക്കണമെന്ന് ആർ.എസ്.പി. ഉദുമ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പടുപ്പ് ശങ്കരമ്പാടിയിൽ നടന്ന യോഗം ആർ.എസ്.പി. ജില്ലാ സെക്രട്ടേറിയറ്റംഗം അപ്പൂഞ്ഞി ഉദ്ഘാടനംചെയ്തു.

കുറ്റിക്കോൽ പഞ്ചായത്തംഗം രാജേഷ്, കരിവെള്ളൂർ വിജയൻ, ഹരീഷ് ബി. നമ്പ്യാർ, വിജയൻ ബിരിക്കുളം, സോമൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയായി സി.രാമചന്ദ്രൻ നായരെ വീണ്ടും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
close