ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു

ന്യൂഡല്‍ഹി:

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷിപ്പെടുത്തി. അഭിലാഷിന്റെ പായ്‌വഞ്ചിക്കടുത്തെത്തിയെ ഫ്രഞ്ച് മത്സ്യബന്ധന കപ്പലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. കപ്പലില്‍ നിന്നും ഇറക്കിയ സോഡിയാക് ബോട്ടില്‍ കയറ്റിയാണ് അഭിലാഷിനെ കപ്പലിലെത്തിച്ചത്.

തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യ സഹായങ്ങള്‍ നല്‍കിവരികയാണ്. അപകടം നടന്ന സ്ഥവലത്തിന് സമീപത്തുള്ള ഫ്രഞ്ച് ദ്വീപില്‍നിന്നുള്ള ഒരു ഡോക്ടര്‍ കപ്പലില്‍ ഉണ്ട് എന്നും സൂചനകളുണ്ട്. അഭിലാഷിനെ ഇനി ഈ ദ്വീപിലേക്കായിരിക്കും ആദ്യം കൊണ്ടു പോവുകയെന്നറിയുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഓസ്‌ട്രേലിയേക്ക് കൊണ്ടുപോകും. പായ് വഞ്ചിയിലെ തൂണ് തകര്‍ന്ന് മുതുകില്‍ പതിച്ച് പരുക്കേറ്റ അഭിലാഷിന് അനങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു


Post a Comment

Previous Post Next Post
close