ബദിയടുക്ക സി എച്ച്  സി യിൽ എസ് വൈ എസ്  മുനിയൂർ യൂണിറ്റ് കസേരകൾ കൈമാറി

ബദിയടുക്ക:

എസ് വൈ എസ്, എസ് എസ് എഫ് സാന്ത്വനം   മുനിയൂർ  യൂണിറ്റ് കീഴിൽ ബദിയടുക്കയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ആവശ്യമായ കസേരകൾ കൈമാറി. നിത്യേന നൂറിലധികം രോഗികൾ വരുന്ന ലാബിന്റെ അടുത്ത് ഇരിക്കാനുള്ള സംവിധാനം ഇല്ലായ്മ മനസിലാക്കിയ  പ്രവർത്തകർ യൂണിറ്റിലെ വാട്സ്പ്പ് കൂട്ടായ്മയിൽ വിഷയം ചർച്ച ചെയ്ത് അടിയന്തിര ഇടപെടൽ നടത്തി രോഗികൾക്ക് ഇരിക്കാനാവശ്യമായ കസേരകൾ നൽകിയത് ആശുപത്രി ജീവനക്കാരുടെ പ്രശംസക്ക് കാരണമായി.

   എസ് വൈ എസ് കുമ്പടാജ സർക്കിളിലെ പരിധിയിലുള്ള യൂണിറ്റായ മുനിയൂർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലക്ഷങ്ങളുടെ സാന്ത്വന പ്രവർത്തനമാണ് ചെയ്തുതീർത്തത്. വർഷങ്ങൾക്ക് മുമ്പ് ഷോക്കേറ്റ് മരിച്ച മുനിയൂരിലെ അബ്ബാസിന്റെ ഭാര്യക്കും മക്കൾക്കും താമസിക്കാൻ യോജ്യമായ വീട് നൽകുകയും നിർധന കുടുംബങ്ങൾക്ക് മംഗല്യ സഹായ വിതരണവും ചികിത്സാ സഹായവും നൽകിയിട്ടുണ്ട്.റംസാനിലും മറ്റ് ആവശ്യ സമയങ്ങളിലും നാട്ടുകാരായ അനുയോജ്യ അവകാശികൾക്ക്‌ നൽകിവരുന്ന സഹായങ്ങളും പൊതുജന പ്രശംസക്ക് കാരണമായി.

    ബദിയടുക്ക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ എസ് വൈ എസ് ബദിയടുക്ക സോൺ സെക്രട്ടറി എ കെ സഖാഫി കന്യാന ഡോ. അനൂപ് എസ് വാര്യർക്ക് കസേര കൈമാറി. പരിപാടിയിൽ ബദിയടുക്ക നവജീവൻ സ്കൂൾ പി ടി എ പ്രസിഡണ്ട് അഷ്റഫ് മുനിയൂർ അധ്യക്ഷത വഹിച്ചു.എസ് വൈ എസ് കുമ്പടാജ സർക്കിൾ സംഘടനാ കാര്യ സെക്രട്ടറി ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെകടർ ദേവീദാക്ഷൻ,'അബ്ദുല്ല സഅദി തുപ്പക്കൽ,ഹുസൈൻ സഖാഫി തുപ്പക്കൽ, റഫീഖ് സഖാഫി മുനിയൂർ, ഉമർ മുനിയൂർ, മൊയ്തീൻ കെ എ, രിഫായി, അബൂബക്കർ ,   തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
close