സ്ത്രീകള്‍ക്ക് നിന്നു മൂത്രമൊഴിക്കാനുള്ള ഉപകരണം: വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തം വിജയകരം

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വലിയ പ്രശന്ങ്ങളില്‍ ഒന്നാണ് ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തത്. ഉണ്ടെങ്കില്‍ തന്നെ അത് എത്രമാത്രം ശുചിത്വമുള്ളവയാണ് എന്ന കാര്യവും സംശയമാണ്. അതുകൊണ്ടുതന്നെ പലരും മൂത്രമൊഴിക്കാന്‍ ധൈര്യം കാണിക്കാറില്ല.


പലര്‍ ഉപയോഗിച്ച ടോയ്‌ലറ്റുകള്‍ ഉപയോഗിച്ചാല്‍ അണുബാധിയേല്‍ക്കുവാനും സാധ്യത ഏറെയാണെന്നതിനാലാണിത്. ഇങ്ങനെ പിടിച്ചുവെക്കുന്നത് കിഡ്‌നി സ്റ്റോണ്‍ ഉള്‍പ്പടെയുള്ള ബാധിക്കാന്‍ ഇടവരും. ഇത്തരം പ്രശന്ങ്ങള്‍ക്ക് പ്രതിവിധിയെന്നോണമാണ് ഡല്‍ഹി ഐടിഐയിലെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.

ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നീ വിദ്യാര്‍ഥികളാണ് സാന്‍ഫിയെന്ന് പേരിട്ട ഈ ഉപകരണം രംഗത്തിറക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ സാധിക്കും. പത്തു രൂപയാണ് വില.

‘രാജ്യത്തെ ശൗചാലയങ്ങളില്‍ ഭൂരിഭാഗവും വൃത്തിഹീനമാണ്. സ്ത്രീകളാണ് ഇതിന്റെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇരുന്ന് മൂത്രമൊഴിക്കുമ്പോള്‍ അണുബാധയുണ്ടാകും. അതുകൊണ്ട് പലര്‍ക്കും പൊതുശൗചാലയം ഉപയോഗിക്കാന്‍ മടിയാണ്.’ ഹരിയും അര്‍ച്ചിതും പറയുന്നു.

സാന്‍ഫി ഒരു കൈകൊണ്ട് എളുപ്പത്തിലുപയോഗിക്കാവുന്ന ഉപകരണമാണ്. സാരിയും ചുരിദാറും ധരിക്കുന്നവര്‍ക്ക് ഉപേയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ആര്‍ത്തവകാലത്തും ഇതു പ്രയോജനപ്പെടത്താം. ബയോഡീഗ്രേഡബിള്‍ പേപ്പറുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്ന സാന്‍ഫി ഉപയോഗശേഷം ഉപേക്ഷിക്കാം. അമേസാണ്‍ ഓണ്‍ലൈന്‍ സൈറ്റില്‍ സാന്‍ഫി ലഭ്യമാണ്.

Post a Comment

Previous Post Next Post
close