ഖാദർ കരിപ്പൊടിക്കെതിരെ വീണ്ടും സംഘ് പരിവാർ ആക്രമണം.നിയമപരമായി നേരിടുമെന്ന് ജില്ലാ ജനകീയ നീതിവേദി

കാസർകോട്:
പ്രമുഖ യുവ ഓൺലൈൻ പത്രപ്രവർത്തകനും, സാമൂഹിക പ്രവർത്തകനും, ജില്ലാ ജനകീയ നീതി വേദി സെക്രട്ടറിയുമായ ഖാദർ കരിപ്പൊടിക്കെതിരെ വീണ്ടും സംഘ് പരിവാർ ആക്രമണം.ബുധനാഴ്ച വൈകുന്നേരം മൂന്നര മണിക്ക് അമേയ് റോഡിലുള്ള ബാങ്കിൽ പോയി തിരിച്ച് വരുന്ന വഴിക്കാണ് സംഘ് പരിവാർ പ്രവർത്തകനാൽ ഖാദർ കരിപ്പൊടി ആക്രമിക്കപ്പെട്ടത്, കഴിഞ്ഞ കുറച്ച് മാസങ്ങളായി നവ മാധ്യമങ്ങളിലൂടെ സംഘ് പരിവാർ ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ തന്നെ ഇത് രണ്ടാമത്തെ സംഘ് പരിവാർ ആക്രമത്തെയാണ് ഖാദർ കരിപ്പൊടി അഭിമുഖികരിക്കുന്നത്.ഖാദർ കരാപ്പൊടിയെ ഇല്ലായ്മ ചെയ്യാനുള്ള സംഘ് പരിവാർ സംഘടനകളുടെ നേതൃത്വ തലത്തിലുള്ള ഗുഡാലോചനയുടെ ഭാഗമായാണ് ഇത്തരം അക്രമണങ്ങൾ നടക്കുന്നതെന്നും, കുറ്റവാളികളെ ശക്തമായ ചോദ്യം ചെയ്യലിനു വിധേയമാക്കി ഗുഡാലോചന സംഘത്തെ കണ്ടെത്തണമെന്നും ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം ആക്രമങ്ങളെ നിയമപരമായി തന്നെ നേരിടാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സൈഫുദ്ദിൻ കെ.മാക്കോട്, ഉബൈദുല്ലാഹ് കടവത്ത്, റിയാസ് സി.എച്ച്.ഹമീദ് ചാത്തങ്കൈ, ഇസ്മായിൽ ചെമ്മനാട്, തബ് ശീർ എം.എ., ബദറുദ്ദീൻ കറന്തക്കാട് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
close