ബിജെപി നേതാക്കള്‍ ആം ആദ്മിയിലേക്ക് ഡല്‍ഹിയില്‍ ആംആദ്മിയുടെ അപ്രതീക്ഷിത നീക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപിയ്ക്ക് തിരിച്ചടിയായി ഡല്‍ഹിയില്‍ ആംആദ്മിയുടെ അപ്രതീക്ഷിത നീക്കം. ബിജെപി വിമതനായ ശത്രുഘ്‌നന്‍ സിന്‍ഹയേയും പാര്‍ട്ടി വിട്ട യശ്വന്ത് സിന്‍ഹയേയും തങ്ങളുടെ പാളയത്തിലെത്തിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആംആദ്മിയുടെ ശ്രമം. ഇരുവരേയും മത്സരിപ്പിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഒരുങ്ങുകയാണ് ആംആദ്മി.


ഇതിന്റെ ഭാഗമായി യശ്വന്ത് സിന്‍ഹയുമായി ആംആദ്മി പ്രതിനികള്‍ ചര്‍ച്ച നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. യശ്വന്ത് സിന്‍ഹയ്ക്ക് എളുപ്പം വിജയിക്കാന്‍ കഴിയുമെന്നാണ് ആംആദ്മിയുടെ കണക്കുകൂട്ടല്‍. ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഇരുവരോടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത് .


Post a Comment

Previous Post Next Post
close