ഉപ്പളയിൽ വീടിന് സമീപം കഞ്ചാവ് വിൽപനയെ ചോദ്യം ചെയ്ത വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

കാസര്‍കോട് (www.snewskasaragod.com):

കഞ്ചാവ് വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതിന് വീട്ടമ്മയെ ആക്രമി സംഘം വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഉപ്പള കണ്ണാടിപ്പാറയിലെ ബീവി സാറ (40) യെയാണ് ആക്രമിച്ചത്. പരിക്കേറ്റ സാറയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ വീടിന് സമീപം കഞ്ചാവ് വിൽപന നടത്തുകയായിരുന്ന യുവാവിനോട് അത് എതിർത്ത് സംസാരിച്ചതിനെ തുടർന്നാണ് ഷാഫി എന്നയാള്‍ വീട് കയറി ആക്രമിച്ചത്. ഇവരുടെ കഞ്ചാവ് വിൽപന പരിസരവാസികൾക്കും മറ്റും ഭീഷണിയായ സാഹചര്യത്തിലാണ് സാറ പ്രതികരിച്ചത്.

Post a Comment

Previous Post Next Post
close