മീൻ വൃത്തിയാക്കിയപ്പോൾ പ്ലാസ്റ്റിക്ക് കണ്ണ് തെന്നിമാറി; വീട്ടമ്മ ഞെട്ടി

മീനിന്റെ പഴക്കം തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക്ക് കണ്ണ്. മത്സ്യത്തിന്റെ കണ്ണിന്റെ നിറം പരിശോധിച്ചാൽ പഴക്കം മനസിലാകും. ഇത് മനസിലാകാതെ ഇരിക്കാനാണ് യഥാർഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കണ്ണ് വച്ച് കച്ചവടം പൊടിപൊടിച്ചത്. കുവൈത്തിലെ മൽസ്യചന്തയിലാണ് സംഭവം.

മീൻ വാങ്ങിയ ഒരു യുവതി അത് വൃത്തിയാക്കിയപ്പോൾ പ്ലാസ്റ്റിക്ക് കണ്ണ് തെന്നിമാറി യഥാർഥ കണ്ണ് പുറത്തു വന്നു. അവർ അപ്പോൾ തന്നെ ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. സംഭവത്തിൽ കുവൈറ്റ് ഉപഭോകൃത വകുപ്പ് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post
close