ഇന്ധന വില വര്‍ദ്ധന: ജില്ലയില്‍ നവംബര്‍ ഒന്ന് മുതല്‍ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു

കാസര്‍കോട്:

ഇന്ധന വിലയില്‍ ദിനം പ്രതി ഉണ്ടാകുന്ന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസ്സുടമകള്‍ പ്രത്യക്ഷസമരത്തിനിറങ്ങാന്‍ ഒരുങ്ങുന്നു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. വരുമാനവും ചെലവും തമ്മില്‍ ഒത്തുകൊണ്ടുപോവാന്‍ സാധിക്കാത്തതിനാലാണ് സമരത്തിനൊരുങ്ങിയത്.

നവംബര്‍ ഒന്ന് മുതല്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ്സുകളും സര്‍വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലേക്കായി ഇതര സംഘടനയുടെ സഹായവും തേടുന്നതായിരിക്കും. ഇതിന്റെ മുന്നോടിയായി ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10മണിക്ക് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ സംഘടിപ്പിക്കും.
പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുക, സ്വകാര്യ ബസ്സുകളുടെ കാലാവധി 20 വര്‍ഷമായി വര്‍ദ്ധിപ്പിക്കുക, സ്വകാര്യ ബസ്സുകള്‍ക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ

Post a Comment

Previous Post Next Post
close