ഹഷിതയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ ജില്ലയിലെ രാഷ്ട്രീയനേതാക്കളും വ്യാപാരികളും

കാസര്‍കോട്:
ഹണിട്രാപ്പിലൂടെ ബ്ലാക്ക്മെയില്‍ നടത്തി നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ യുവതി കൂടി പൊലീസ് പിടിയിലായതോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കാസര്‍കോട് കുഡ്ലു കാളിയങ്ങാട് മൈഥിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന എം. ഹഷിത (32)നെയാണ് ഇന്നലെ തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. ഹാഷിതയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. 
കേരളത്തിലെ മറ്റ് ജില്ലകള്‍ക്ക് പുറമെ കാസര്‍കോട് ജില്ലയിലെ ചിലരും കിടപ്പറക്കെണി സംഘത്തിന്റെ തട്ടിപ്പില്‍ അകപ്പെട്ടതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മാനഹാനി ഭയന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ മടിക്കുന്നത്. 
തന്റെ വലയില്‍ അകപ്പെട്ടവരുടെയെല്ലാം പേരുവിരങ്ങള്‍ സമീറ വെളിപ്പെടുത്തിയതോടെ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡി.വൈ.എസ്.പി കാസര്‍കോട്ടേക്ക് വരുന്നുണ്ട്. പണം നഷ്ടമായവരുടെയെല്ലാം മൊഴികള്‍ പൊലീസ് രേഖപ്പെടുത്തും. ബ്ലാക്ക് മെയിലിങ്ങ് കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നും പൊലീസ് സൂചിപ്പിച്ചു. 
ചുഴലിയിലെ കെ.പി. ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് (22), ചൊറുക്കള വള്ളാരംപാറയിലെ ടി. മുസ്തഫ (65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നിവരെ നേരത്തെ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു. 
യുവതി ബി.എം.എസ് നേതാവായ ഒരു യുവാവിനെ വിവാഹം കഴിച്ച് അയാളുടെ കൂടെ ഫ്‌ളാറ്റിലാണ് ആഡംബര ജീവിതം നയിച്ചുവന്നിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. സംഘത്തിന്റെ തട്ടിപ്പിനിരയായ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍ (62) എന്നയാള്‍ പരാതിയുമായി പൊലീസിലെത്തിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പുറത്തുവന്നത്. മുസ്തഫ എന്നയാളും വയനാട് സ്വദേശികളായ മറ്റ് രണ്ടുപേരും കൂടി പരാതി നല്‍കിയിരുന്നു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരാമെന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. കെണിയിലകപ്പെടുന്നവരുടെ കിടപ്പറരംഗങ്ങള്‍ ചിത്രീകരിക്കാന്‍ നേതൃത്വം നല്‍കിയിരുന്നത് ഹാഷിതയായിരുന്നുവെത്രെ.

Post a Comment

Previous Post Next Post
close