മുട്ടത്ത് അക്രമം; മത്സ്യത്തൊഴിലാളിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചു;നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ് 

ബന്തിയോട്:

മുട്ടത്ത് മത്സ്യത്തൊഴിലാളിയെ മാരകായുധങ്ങളുമായി എത്തിയസംഘം അക്രമിച്ചതായി പരാതി. ബേരിക്ക കടപ്പുറത്തെ മത്സ്യത്തൊഴിലാളി അമീറി(24)നാണ് അക്രമത്തില്‍ പരിക്കേറ്റത്. തലക്ക് പരിക്കേറ്റ അമീറിനെ ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട് കുമ്പള പൊലീസ് നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ബന്തിയോട് അട്ക്കയിലെ അജയ്, അകിത്ത്, ഹര്‍ഷി, കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി എട്ട് മണിയോടെ മുട്ടത്ത് അമീര്‍ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി മര്‍ദ്ദിക്കുകയും തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍വെച്ച് അമീറിന്റെ ബന്ധുവായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിരുന്നുവത്രെ. 
ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പറയുന്നു. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ മുട്ടത്തും ബന്തിയോട്ടും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
close