എസ് ഐ യെ അക്രമിച്ച കേസ്; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്:
സംഘര്‍ഷം തടയാനെത്തിയ എസ് ഐയെ തള്ളിയിട്ടു പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മാണിക്കോത്ത് സ്വദേശികളായ ശ്രീജേഷ്(32), വിഷ്ണു(30),എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.
ഏതാനും ദിവസം മുമ്പ് രാവണേശ്വരത്താണ് കേസിനാസ്പദമായ സംഭവം. ഹൊസ്ദുര്‍ഗ്ഗ് പ്രിന്‍സിപ്പല്‍ എസ് ഐ സന്തോഷ് കുമാറിനെ തള്ളിയിട്ടുവെന്നാണ് കേസ്. നാലു പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ഇതിനടിയില്‍ ശ്രീജേഷും വിഷ്ണുവും കോടതിയില്‍ കീഴടങ്ങുകയായിരുന്നു


Post a Comment

Previous Post Next Post
close