പെരുമ്പള മുതൽ അഞ്ചങ്ങാടി വരെയുള്ള റോഡ് തകർന്നിട്ട് മാസങ്ങളായി;റീ ടാറിംഗ് നടത്താനാവശ്യപ്പെട്ട് നാട്ടുകാർ

ചെങ്കള:(www.snewskasaragod.com)
ഉദുമ മണ്ഡലം MLA കെ.കുഞ്ഞിരാമന്റെ മണ്ഡലത്തിൽപെട്ട പെരുമ്പളയിലെ റോഡ് പൊട്ടിപൊളിഞ്ഞു.
ദിനേന KSRTC ബസുകളടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി.
താൽക്കാലികമായി നാട്ടുകാർ കുഴികൾ മണ്ണിട്ട് നികത്തിയിട്ടുണ്ട്.
എത്രയും വേഗം ബന്തപ്പെട്ടവർ പെരുമ്പള മുതൽ അഞ്ചങ്ങാടി വരെ റീ ടാറിംഗ് നടത്തി മെക്കാഡം ചൈത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .ഇല്ലെങ്കിൽ ആക്ഷൻ കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു

Post a Comment

Previous Post Next Post
close