ജില്ലാ പോലീസ് മേധാവിയുടെ വിവാദ സർക്കുലറിനെതിരേ നഗരത്തിൽ യു.ഡി.എഫ്. പ്രതിഷേധ പ്രകടനം നടത്തി

കാസറഗോഡ്:(www.snewskasaragod.com)

 ജില്ലാ പോലീസ് മേധാവിയുടെ വിവാദ സർക്കുലറിനെതിരേ യു.ഡി.എഫ്. പ്രവർത്തകർ കാസർകോട് നഗരത്തിൽ പ്രകടനം നടത്തി.

സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങളെയും ആനുകൂല്യങ്ങളെയും സർക്കാരിന്റെ ഔദാര്യമായി വ്യാഖ്യാനിച്ച് സർക്കാരിന്റെ സാലറി ചലഞ്ചിനോട് നോ പറഞ്ഞ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ജില്ലാ പോലീസ് മേധാവി സർക്കുലർ ഇറക്കിയിരിക്കുന്നതെന്ന് യു.ഡി.എഫ്. നേതാക്കൾ അഭിപ്രായപ്പെട്ടു.

പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിന് ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്‌മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, കെ.നീലകണ്ഠൻ, എ.എം. കടവത്ത്, മൂസ ബി. ചെർക്കള, കരുൺ താപ്പ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
close