ഒളിച്ചോടിയ അധ്യാപികയും പത്താംക്ലാസ് വിദ്യാര്‍ഥിയും തമിഴ്‌നാട്ടില്‍

ചേര്‍ത്തലയില്‍നിന്നും ഒളിച്ചോടിയ അധ്യാപികയും പത്താംക്ലാസ് വിദ്യാര്‍ഥിയും തമിഴ്‌നാട്ടിലുള്ളതായി സൂചന. മുഹമ്മ, ചേര്‍ത്തല എസ്‌ഐമാരുടെ നേതൃത്വത്തില്‍ രണ്ടു സംഘങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍ തിരച്ചില്‍ തുടങ്ങി.


കഴിഞ്ഞദിവസമാണ് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാര്‍ഥിയെയും കാണാതായത്. ഇരുവരും പ്രണയത്തിലായതിനെ തുടര്‍ന്ന് ഒളിച്ചോടിയതാണെന്നാണ് റിപ്പോര്‍ട്ട്.

മൊബൈല്‍ ഫോണ്‍ ടവര്‍ സൂചനപ്രകാരം ഇവര്‍ കേരളം വിട്ടതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. കന്യാകുമാരി കേന്ദ്രീകരിച്ചു തിരച്ചില്‍ നടത്തിയിരുന്ന മുഹമ്മ എസ്‌ഐ എം.അജയമോഹന്റെ നേതൃത്വത്തില്‍ മധുര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു തിരിച്ചു. 

ചേര്‍ത്തല എസ്‌ഐ എം.അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്. അധ്യാപികയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ ചേര്‍ത്തല പൊലീസിലും വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി രക്ഷാകര്‍ത്താക്കള്‍ മുഹമ്മ പൊലീസിലുമാണു നല്‍കിയിരിക്കുന്നത്.


Post a Comment

Previous Post Next Post
close