കണ്ണാടിപാറയിൽ കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

ബന്തിയോട്:(www.snewskasaragod.com)
കണ്ണാടിപാറയിൽ കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
രണ്ട് പേരുടെ നില ഗുരുതരം
ഞായറാഴ്ച്ച വൈകുന്നേരം നാലര  മണിയോടെ കണ്ണാടിപാറ ടൗണിലാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ സുമോയിലും പിന്നീട് വർണ കാറിലും ഇടിക്കുകയായിരുന്നു.

ബായാർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ടു എതിർവശത്ത് കൂടി ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സുമോയിൽ ആദ്യം ഇടിക്കുകയായിരുന്നു. ഇതിനു ശേഷം സുമോയുടെ പിന്നിൽ വരികയായിരുന്ന വർണ കാറിലും സ്വിഫ്റ്റ് ഇടിക്കുകയും ചെയ്തു.

സ്വിഫ്റ്റ് കാറിലും സുമോയിലും ഉണ്ടായിരുന്ന പത്തോളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് വാഹനം വെട്ടിപൊളിച്ചു പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽപെട്ടവർ ഉപ്പള ഭാഗത്തുള്ളവരാണ്. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ ഇവരെ മംഗളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
close