പാചക വാതക വില വർധനയ്ക്കെതിരെ അടുപ്പിൽ പ്രതിഷേധം ആളിക്കത്തി

കാഞ്ഞങ്ങാട് ;(www.snewskasaragod.com)
രാജ്യത്തു വർദ്ധിച്ചു വരുന്ന പാചക വാതക വില വർധനയ്ക്കെതിരെ നഗരമധ്യത്തിൽ അടുപ്പു കൂട്ടി വേറിട്ട പ്രതിഷേധം തീർത്തു നാഷണൽ വിമൻസ് ലീഗ് ജനശ്രദ്ധ ആകർഷിച്ചു . ഗ്യാസ് സിലിണ്ടറിന് റീത്തു സമര്പ്പിച്ചു വീട്ടമ്മമാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചു . പ്രതീകാത്മക അടുപ്പു തീർത്തു സമരത്തിനു ഐക്യദാർഡ്ഡ്യം പ്രഖ്യാപിക്കാൻ യെത്തിയവർക്ക് പായസം വിതരണം ചെയ്തത് സമരത്തിനെ കൂടുതൽ ജനകീയമാക്കി

നഗരസഭ വൈസ് ചെയർപേഴ്‌സ്ൺ എൽ സുലൈഖ അടുപ്പു കത്തിച്ചു സമരം ഉദ്‌ഘാടനം ചെയ്തു . നഗരസഭ ചെയർമാൻ വി വി രമേശൻ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു . നജ്മ റാഫി അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് മിസ്‌രിയ പടന്നക്കാട് സ്വാഗതം പറഞ്ഞു . ഐ എൻ എൽ നേതാക്കളായ ഹംസ മാസ്‌റ്റർ , റിയാസ് അമലടുക്കം , ബിൽടെക് അബ്ദുളള , ശഫീഖ് കൊവ്വൽപ്പള്ളി , സി എച്ച് ഹസ്സൈനാർ , സഹായി ഹസൈനാർ , സി എ രഹ്മാൻ , കെ സി മുഹമ്മദ്‌ കുഞ്ഞി , ഗഫൂർ ബാവ , ഫയാസ് ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

Previous Post Next Post
close