ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോയെ റിമാന്‍ഡ് ചെയ്തു

ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ ബിഷപ്പിനെ ഹാജരാക്കിയപ്പോഴാണ് പാല മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.


കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് മുമ്പ് തന്റെ ക്രീം കളര്‍ പൈജാമയും ഷര്‍ട്ടും പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പരാതിപ്പെട്ടു. പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് ബിഷപ്പിന്റെ അഭിഭാഷകനും കോടതിയോട് പറഞ്ഞു. ബിഷപ്പിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. റിമാന്‍ഡ് ചെയ്ത ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് കൊണ്ടുുപോകും. അതേ സമയം ബിഷപ്പിന്റെ ജാമ്യാപേ7 ഹൈക്കോടതി ഇന്ന് പരിഗണിക്കും.


Post a Comment

Previous Post Next Post
close